ന്യൂഡല്‍ഹി: മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ജയ്പൂര്‍-മുംബൈ വിമാനത്തിനാണ് ഇന്ന് പുലര്‍ച്ചെ 5.30ന് ഭീഷണി കോള്‍ എത്തിയത്. 6ഇ-218 വിമാനത്തില്‍ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു സന്ദേശം.
ബോംബ് ഭീഷണിയെ കുറിച്ച് ബിടിഎസിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈവര്‍ഷമാദ്യം ഡല്‍ഹി-കോല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തിന് നേരെയും ബോംബ് ഭീഷണി വന്നിരുന്നു. പിന്നീട് വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു.
Discussion about this post