തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിക്കെതിരെ കര്‍ശന നിയന്ത്രണവുമായി ഡിജിപി ലോക് നാഥ് ബെഹ്റ. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നിര്‍ത്താവുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിവൈഎസ്പി മാര്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനെയും എസ്പി, ഡിഐജി റാങ്കില്‍ ഉള്ളവര്‍ക്ക് രണ്ടു ഉദ്യോഗസ്ഥനെയും കൂടെ നിര്‍ത്താം. ക്യാമ്പ് ഓഫീസിലുള്ള എസ് പി മാര്‍ക്ക് ഒരാളെ ക്യാമ്പ് ഓഫീസിലും നിര്‍ത്താം. എന്നാല്‍ ഇവരെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
അതേസമയം ഉന്നത ഉദ്യോഗസ്ഥര്‍ അനധികൃതമായി ഒപ്പം നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ ഉടന്‍ മടക്കി അയക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. 24 മണിക്കൂറിനകം ഇവരെ മടക്കി അയയ്ക്കാന്‍ ആണ് നിര്‍ദ്ദേശം. ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ക്കാണ് ബെഹ്റയുടെ കര്‍ശന നിര്‍ദ്ദേശം.
Discussion about this post