കൊച്ചി: ജോലി സമയം കഴിഞ്ഞ് ജീവനക്കാര്‍ ഓഫീസ് പരിസരത്ത് പ്രകടനവും ധര്‍ണയും നടത്തിയാലും ഔദ്യോഗിക പെരുമാറ്റദൂഷ്യം ആരോപിച്ച് അച്ചടക്ക നടപടിയെടുക്കാനാവുമെന്ന് ഹൈക്കോടതി.
തിരുവനന്തപുരത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (ഓഡിറ്റ്) ഓഫീസില്‍ സീനിയര്‍ ഓഡിറ്ററായിരുന്ന എ. കുഞ്ഞുരാമനെതിരെ, 2007 ഓഗസ്റ്റില്‍ ധര്‍ണ നടത്തിയതിന്റെ പേരില്‍ നടപടിയെടുത്തത് പുനഃപരിശോധിക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ജോലിഭാരം കൂടുന്നതു മൂലം പല ഓഫീസുകളും ജോലി സമയം കഴിഞ്ഞും പ്രവര്‍ത്തിക്കാറുണ്ട്. അതിനാല്‍ സേവനം ലഭിക്കേണ്ടവര്‍ക്ക് സമയം കഴിഞ്ഞും ഓഫീസില്‍ കാത്തു നില്‍ക്കേണ്ടി വരുന്നുണ്ട്. ജോലി സമയം കഴിഞ്ഞ് ഓഫീസ് പരിസരത്ത് ധര്‍ണയും പ്രകടനവും നടത്താമെന്ന് പറയുന്നത് തൊഴില്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post