തിരുവല്ല: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിഗമനം പുനര്‍ചിന്തനം ചെയ്യണമെന്ന് യോഗക്ഷേമസഭ സംസ്‌ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ക്ഷേത്രനിര്‍മാണം തന്ത്രശാസ്‌ത്രപ്രകാരവും തച്ചുശാസ്‌ത്രപ്രകാരവും നിര്‍വഹിക്കുന്നതിനാല്‍ അതില്‍ മാറ്റം വരുത്തണമെങ്കിലും ശാസ്‌ത്രവിധിപ്രകാരമേ പാടുള്ളൂ.
ശ്രീകോവിലിന്റെയോ പതിനെട്ടാംപടിയുടെയോ വീതി കൂട്ടാനോ സങ്കല്‍പങ്ങള്‍ക്ക് മാറ്റം വരുത്താനോ ശാസ്‌ത്രവിധിപ്രകാരം ആലോചിക്കാതെ ചെയ്യാന്‍ പാടില്ല. ബന്ധപ്പെട്ട ആചാര്യന്മാരുമായി ചര്‍ച്ച ചെയ്‌തതിനുശേഷമേ ഇങ്ങനെയുള്ള വിഷയങ്ങളില്‍ നിഗമനത്തിലെത്താവൂ എന്നും ഇത് ഹിന്ദുക്കളുടെ മനോവികാരത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ കോടതി സത്വരമായ തീരുമാനങ്ങളില്‍ എത്തിച്ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post