ന്യൂഡല്‍ഹി: ഇന്ത്യയിലെ മെട്രോ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിന് പുതിയ ഉന്നതാധികാര സമിതി. ഇ ശ്രീധരന്‍ അധ്യക്ഷനായ സമിതിക്കാണ് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെ മെട്രോ-റെയില്‍ നിലവാരം ഉയര്‍ത്തുക എന്നതാണ് സമിതിയുടെ പ്രധാന ദൗത്യം. ഇ ശ്രീധരന്‍ അധ്യക്ഷനായ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
Discussion about this post