ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍. മേജര്‍ നിഖില്‍ ഹണ്ടയാണ് അറസ്റ്റിലായത്. ഇയാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ നിഖില്‍ ഹണ്ട കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നുമാണ് മുപ്പത്തിയഞ്ചുകാരിയായ ഷൈലജയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി അമിത് ദ്വിവേദിയാണ് ഭാര്യയെ കന്റോണ്‍മെന്റിലെ ആശുപത്രിയിലാക്കിയത്. പിന്നീട് മടക്കികൊണ്ടുവരാന്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ ചികിത്സ തേടി ഇവര്‍ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി. വാഹനാപകടം ആണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.













Discussion about this post