മുംബൈ: അതിശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. കനത്തമഴയില്‍ ഇതുവരെ മൂന്നു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായി. മിക്ക സ്ഥലങ്ങളിലും വൈദ്യുതിവിതരണവും തകരാറിലായി. ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വെള്ളക്കെട്ടു രൂക്ഷമായ സ്ഥലങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള ശ്രമം നഗരസഭയുടെ ശ്രമം തുടരുകയാണ്.
Discussion about this post