കൊച്ചി: താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്‍റായി മോഹന്‍ ലാലിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെ തിരഞ്ഞെടുത്തു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു.
ആസിഫ് അലി, അജു വര്‍ഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, സുധീര്‍ കരമന, ടിനി ടോം, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് നിര്‍വാഹകസമിതി അംഗങ്ങള്‍. മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചാണു സമ്മേളനം ചേര്‍ന്നത്.
Discussion about this post