കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 9000 കിലോ മത്സ്യം പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്നതാണ് ഈ മായം കലര്‍ത്തിയ മത്സ്യം. പിടിച്ചെടുത്തവ കൂടുതല്‍ പരിശോധനകള്‍ക്കായി അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ നാല് ടണ്‍ ചെമ്മീന്‍ പിടികൂടിയിരുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ലായനിയാണ് ഫോര്‍മാലിന്‍.
Discussion about this post