Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Jun 26, 2018, 05:55 pm IST
in കേരളം

തിരുവനന്തപുരം: കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളുടെ സേവനം ഇതിനായി വിനിയോഗിക്കും. ഒരു മാസത്തിനകം അന്തിമ തീരുമാനമുണ്ടാവും.

അടുത്ത ടൂറിസം സീസണിനു മുമ്പ് കോവളത്ത് അവശ്യംവേണ്ട അടിസ്ഥാനസൗകര്യം ഒരുക്കും. ടോയിലറ്റുകള്‍, പാര്‍ക്കിംഗ് സൗകര്യം, മാലിന്യപ്രശ്‌നത്തിന് പരിഹാരം, കൂടുതല്‍ സുരക്ഷാ സംവിധാനം, വഴിവിളക്കുകള്‍ എന്നിവ സജ്ജമാക്കും. കോവളം കടല്‍ത്തീരത്തിന്റെ നവീകരണത്തിന് 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രകാശ സംവിധാനം മെച്ചപ്പെടുത്താന്‍ 1.20 കോടി രൂപയുടെ പണി പൂര്‍ത്തിയാക്കി. ബീച്ചിലെ നടപ്പാത നവീകരണത്തിന് 70 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ചാലയിലെ പൈതൃക തെരുവ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

വേളി ടൂറിസ്റ്റ് വില്ലേജ് പിപിപി മാതൃകയില്‍ വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ നിര്‍മാണ പ്രവൃത്തി ഈ വര്‍ഷം തന്നെ ആരംഭിക്കും. മടവൂര്‍പ്പാറ ഗുഹാക്ഷേത്രത്തോടനുബന്ധിച്ച് വലിയ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജ് പദ്ധതിയുടെ നവീകരണവും നടത്തും. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന് അനന്തമായ സാധ്യതയാണ് സര്‍ക്കാര്‍ കാണുന്നത്. ഇരിങ്ങലിലെ സര്‍ഗാലയം ക്രാഫ്റ്റ് വില്ലേജിന്റെ മാതൃകയിലാവും വെള്ളാറിനെ വികസിപ്പിക്കുക. കോവളത്തെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന് സാധിക്കും. മ്യൂസിയം, ലൈറ്റ് ആന്റ് സൗണ്ട് ഷോ, ആംഫി തിയേറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ഫുഡ്‌കോര്‍ട്ട്, ആര്‍ട്ട് ഗാലറി എന്നിവയും ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായി ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies