തിരുവനന്തപുരം: ലോക കേരള സഭയോടനുബന്ധിച്ച് രൂപീകരിച്ച ഏഴ് സ്റ്റാന്റിങ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരുടെ യോഗം ജൂണ്‍ 28ന് തിരുവനന്തപുരത്ത് ചേരും. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റികളുടെ പ്രവര്‍ത്തനരീതി, കര്‍ത്തവ്യങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ തീരുമാനിക്കും.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ. രവി പിള്ള, എം.എ. യൂസഫലി,
ഡോ. ആസാദ് മൂപ്പന്‍, സി.വി. റപ്പായി, സുനിത കൃഷ്ണന്‍, പ്രൊഫ. കെ. സച്ചിദാനന്ദന്‍, ബെന്യാമിന്‍ എന്നിവരും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ എന്നിവരും പങ്കെടുക്കും.
Discussion about this post