കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളില്‍ ക്ഷതമേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ട്. ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും രാസപരിശോധനാ ഫലം വ്യക്തമാക്കുന്നു.
കെവിന്റെ ശരീരത്തിലുണ്ടായിരുന്ന വെള്ളവും ചാലിയക്കരയാറ്റിലെ വെള്ളവും ഒന്നാണെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെങ്കിലും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടില്ല. എന്നാല്‍ മര്‍ദ്ദനത്തിനിടെ പുരികത്തിനു മുകളിലേറ്റ അടി ബോധം മറയാന്‍ കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം നാളെ തെന്മലയിലെത്തി പരിശോധന നടത്തും.
Discussion about this post