ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടിലും പ്രവര്‍ത്തകരുടെ പരാതിപ്രളയമാണ്. ഈ പരാതികളുടെ ഹിന്ദി പരിഭാഷ ലഭ്യമാക്കാന്‍ അമിത് ഷാ ബിജെപി ഐടി സെല്ലിനു നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചും മുരളീധര്‍ റാവു ഞായറാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.













Discussion about this post