നെഗ്രതെ: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബാലനെ സൈന്യം മധുരം നല്‍കി മടക്കി അയച്ചു. പാക് അധീന കാഷ്മീരില്‍നിന്ന് ബുധനാഴ്ച ഇന്ത്യയില്‍ എത്തിയ പതിനൊന്നുകാരനെയാണ് സൈന്യം പാക്കിസ്ഥാന്‍ അധികൃതര്‍ക്കു കൈമാറിയത്. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലാണ് മുഹമ്മദ് അബ്ദുള്ള എന്ന ബാലന്‍ വഴിതെറ്റിയെത്തിയത്. സൈന്യത്തിന്റെ കൈയിലകപ്പെട്ട കുട്ടിയെ പോലീസിനു കൈമാറി. പോലീസാണു കുട്ടിയെ തിരിച്ചയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് പുതുവസ്ത്രങ്ങളും ഒരു പെട്ടി മധുരവും നല്‍കി കുട്ടിയെ അതിര്‍ത്തി കടത്തി. മനുഷ്യത്വപരമായ പരിഗണനയുടെ പേരിലും ഇന്ത്യ-പാക് ബന്ധം ശക്തിപ്പെടുത്തുന്നതിനുമായാണ് കുട്ടിയെ തിരിച്ചയച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
Discussion about this post