തിരുവനന്തപുരം: ദിലീപിന്റെ തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ ഇടതുപക്ഷ എംഎല്‍എമാരോടു വിശദീകരണം തേടേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കേണ്ടതില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ആക്രമണത്തിനിരയായ നടിക്കൊപ്പമാണ് സിപിഎം എന്നത് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇനിയും ഇരയ്‌ക്കൊപ്പം നിലകൊള്ളുമെന്നുമാണ് പാര്‍ട്ടി നിലപാട്. വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കി പാര്‍ട്ടി വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കുമെന്നാണു സൂചന.
Discussion about this post