കൊച്ചി: ട്രോളിംഗ് നിരോധന കാലത്ത് സമ്പൂര്‍ണ മല്‍സ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ ട്രോളിംഗ് നിരോധനം 52 ദിവസമായി ഉയര്‍ത്തിയെങ്കിലും ട്രോളിങ്ങ് സമയത്ത് കുത്തക മുതലാളിമാര്‍ ആഴക്കടലില്‍ മീന്‍പിടിത്തം പതിവാക്കിയിരുന്നു. ഇത് പരമ്പാരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും. ഇക്കാര്യങ്ങളെ ചോദ്യം ചെയ്ത് കൊല്ലത്തെ ബോട്ടുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി.
നിരോധന കാലത്ത് മീന്‍ പിടുത്തം പൂര്‍ണമായി നിരോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മീന്‍പിടുത്ത വള്ളങ്ങളുടെ നിരോധന കാര്യത്തില്‍ വിവേചനം പാടില്ല. 9 കുതിര ശക്തിക്ക് മുകളിലുള്ള യാനങ്ങള്‍ക്കും പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്കും നിരോധനം ബാധകമാക്കണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.
സംസ്ഥാന ഫിഷറീസ് വകുപ്പ് സെക്രട്ടറി ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഫിഷറീസ് ഡയറക്ടര്‍, കൊല്ലം ജില്ലാ കളക്ടര്‍ക്കും സിംഗിള്‍ ബഞ്ച് സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post