തിരുവനന്തപുരം: നൂറാം വയസിലേക്കു കടക്കുന്ന കെ.ആര്‍. ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലും മനുഷ്യ മനസുകളിലും അനശ്വരമായ ശേഷിപ്പുകള്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് ഗൗരിയമ്മയെന്ന് പിണറായി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നതായും പിണറായി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവരും ആശംസകളര്‍പ്പിച്ച് എത്തി.
Discussion about this post