കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വാണ് മരിച്ചത്. കോട്ടയം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
Discussion about this post