കൊട്ടാരക്കര: പുത്തൂര്‍ സ്വദേശിയും സൈനികനുമായ വിഷ്ണുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട് അടിച്ചു തകര്‍ത്ത അക്രമികള്‍ സൈനികന്റെ അമ്മയെയും ആക്രമിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കൊട്ടാരക്കര നിയോജക മണ്ഡലത്തിലും പവിത്രേശ്വരം പഞ്ചായത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ ഏഴംഗ സംഘം വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനല്‍ ചില്ലുകളും വാതിലുകളും വടിവാള്‍ ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണുവിന്റെ അമ്മ സുഭദ്രയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലാണ് അക്രമി സംഘം എത്തിയതെന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Discussion about this post