തിരുവനന്തപുരം: സംസ്ഥാന ജലപാത നിര്‍മാണവുമായി ബന്ധപ്പെട്ട് 3000 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കും. 1160 കിലോമീറ്റര്‍ നീളമുള്ള ഫീഡര്‍ കനാലുകള്‍, കാര്‍ഗോ ടെര്‍മിനലുകള്‍, ബോട്ടു ജെട്ടികള്‍, പാലങ്ങള്‍, ലോക്കുകള്‍, കൃത്രിമ കനാലുകളുടെ നിര്‍മാണം, സ്മാര്‍ട്ട് വാട്ടര്‍ വേകളായി വികസിപ്പിക്കുന്നതിനുള്ള അനുബന്ധ നിര്‍മാണങ്ങള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനായി ചീഫ് എന്‍ജിനീയര്‍ കുട്ടനാട് പ്രോജക്ട് തസ്തിക ചീഫ് എന്‍ജിനീയര്‍ ജലപാതയും കുട്ടനാട് പ്രോജക്ടും എന്ന് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.
616 കിലോമീറ്റര്‍ നീളമുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെ സമഗ്ര വികസനത്തിനായി ഉള്‍നാടന്‍ ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. 2015 ഓടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കനാലിലെ കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള 328 കിലോമീറ്റര്‍ ഒഴികെയുള്ള ഭാഗം സംസ്ഥാന ജലപാതയാണ്.
Discussion about this post