Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവം 15 മുതല്‍ 19 വരെ

by Punnyabhumi Desk
Jul 5, 2018, 12:39 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:    മണ്‍സൂണ്‍കാല വിനോദസഞ്ചാര പ്രചാരണ പരിപാടികളുടെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ പ്രഥമ പതിപ്പിന് ജൂലൈ 15 ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാവും.  വൈകുന്നേരം 6.15 ന് ഗവര്‍ണര്‍ പി. സദാശവം സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.  ടൂറിസം സഹകരണം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

വിനോദസഞ്ചാര വകുപ്പ് പതിറ്റാണ്ടുകളായി സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവം അന്താരാഷ്ട്ര പ്രശസ്തമാണ്.  തദ്ദേശിയരും വിദേശിയരുമായ നിരവധി ആസ്വാദകര്‍ നിശാഗന്ധി നൃത്തോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. അതേ നിലവാരത്തിലാണ് നിശാഗന്ധി സംഗീതോത്സവവും നടത്തുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി തയാറാക്കിയ ശീര്‍ഷക ഗാനം ഗവര്‍ണര്‍ സഹൃദയര്‍ക്കായി സമര്‍പ്പിക്കും.  ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ രചിച്ച് മാത്യു ഇട്ടി സംഗീതം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത്ഡോ. കെ.ജെ. യേശുദാസാണ്.

ഉദ്ഘാടന ദിവസം അമൃതവര്‍ഷിണി, സ്റ്റീവന്‍ സാമുവല്‍ എന്നിവരടങ്ങുന്ന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സൂപ്പര്‍ കിഡ്സ് എന്ന പേരില്‍ ശ്രദ്ധേയമായ ബാലപ്രതിഭാത്രയത്തിന്റെ പിയാനോ, ഫ്ളൂട്ട്, ഡ്രംസ് വാദനമായ ലിഡിയന്‍ നാദസ്വരം പരിപാടിയും പ്രശസ്ത പിന്നണി ഗായികയും സംഗീതജ്ഞയുമായ ബോംബെ ജയശ്രീ അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീത കച്ചേരിയും നടക്കും.

പ്രശസ്ത സംഗീതജ്ഞ എം.എസ്. ലാവണ്യ അവതരിപ്പിക്കുന്ന സാക്സോഫോണ്‍ കച്ചേരിയാണ് രണ്ടാം ദിവസത്തെ പ്രധാന പരിപാടി. അന്താരാഷ്ട്ര പ്രശസ്തയായ യുവവനിതാ തബലവാദകയായ റംപാ ശിവയും മൃത്യുഞ്ജയ് മുഖര്‍ജിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന തബല, ഓടക്കുഴല്‍ ഹിന്ദുസ്ഥാനി സംഗീത കച്ചേരി മൂന്നാം ദിവസം അരങ്ങേറും. നാലാം ദിവസം പ്രശസ്ത ഓടക്കുഴല്‍ വാദകനായ ബി.വി. ബാലസായിയുടെ നേതൃത്വത്തില്‍ വയലിന്‍, സിതാര്‍, കീബോര്‍ഡ്, മൃദംഗം, തബല എന്നീ സംഗീതോപകരണങ്ങളിലെ പ്രശസ്തര്‍ അവതരിപ്പിക്കുന്ന മൂഡ്സ് ഓഫ് ബാംബു എന്ന ശാസ്ത്രീയ ഫ്യൂഷന്‍ സംഗീതം നടക്കും.

സമാപന ദിവസമായ 19 ന് ഹരിഹരന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയുണ്ടാകും. സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം കേരളത്തിലെ വളര്‍ന്നുവരുന്ന യുവതലമുറയിലെ സംഗീതജ്ഞര്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായി സംഗീതം ഐച്ഛികമായി പഠിക്കുകയും ജീവനോപാധിയായി  തെരെഞ്ഞെടുക്കുകയും ചെയ്ത യുവ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.  കോട്ടയം പൊന്‍കുന്നം സ്വദേശിയായ സൂരജ് ലാല്‍ 16നും തിരുവനന്തപുരം സ്വദേശി അര്‍ജ്ജുന്‍ ബി കൃഷ്ണ 17 നും സംഗീത കച്ചേരി അവതരിപ്പിക്കും.

കൊട്ടാരക്കര സ്വദേശി വിനായക് ഗോപാലിന്റെ നാദസ്വര കച്ചേരി 18 നും കലാമണ്ഡലം പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മിഴാവ് മേളം സമാപന ദിവസവും നടക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies