തിരുവനന്തപുരം: ടൂറിസം പോലീസായി നിയമിക്കുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള അവസരമൊരുക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കിറ്റ്സ് സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവളം, വിഴിഞ്ഞം പോലീസ് സ്റ്റേഷനുകള്‍ നവീകരിക്കുകയും ടൂറിസം സൗഹൃദ പോലീസ് സ്റ്റേഷനായി മാറ്റുകയും ചെയ്യും. ടൂറിസം പോലീസിന്റെ നിലവിലുള്ള യൂണിഫോമില്‍ മാറ്റം വരുത്തുമെന്നും അദ്ദഹം പറഞ്ഞു.
Discussion about this post