കൊല്ലം: കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. തിരുവനന്തപുരം-കൊല്ലം പാസഞ്ചറിന്റെ എന്‍ജിനാണു മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കില്‍നിന്ന് നീങ്ങിയ ഉടന്‍ പാളം തെറ്റിയത്. സംഭവം ലോക്കോ പൈലറ്റിന്റെ അനാസ്ഥ മൂലമെന്നാണ് സൂചന.
ട്രെയിന്‍ നിര്‍ത്തിയിടുമ്പോള്‍ ചക്രങ്ങള്‍ക്കടിയില്‍ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം മാറ്റാതെയാണ് ട്രെയിന്‍ മുന്നോട്ട് എടുത്തത്. ഈ ഉപകരണം ചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങിയാണ് പാളം തെറ്റിയത്. തടസ്സങ്ങളില്ല എന്ന് ഉറപ്പു വരുത്തേണ്ടത് ലോക്കോ പൈലറ്റിന്റെ ഉത്തരവാദിത്വമാണ്. ഈ സമയത്ത് പ്ലാറ്റ്ഫോം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ജീവനക്കാര്‍ക്കും അശ്രദ്ധയുണ്ടായതായി പറയുന്നു. മറ്റ് സര്‍വീസുകളെ ബാധിച്ചിട്ടില്ല.
Discussion about this post