കൊച്ചി: പൊലീസ് കസ്റ്റഡിയിലുള്ള എസ്ഡിപിഐയുടെ ജില്ലാ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത 200ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് മാര്‍ച്ച് തടഞ്ഞ് സമരക്കാരെ അറസ്റ്റ് ചെയത് നീക്കിയത്.
എസ്ഡിപിഐക്കെതിരെയുള്ള നടപടികളുടെ ഭാഗമായി നാല് എറണാകുളം ജില്ലാ നേതാക്കളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. 56 കേസുകളിലായി ജില്ലയില്‍ നിന്ന് 63 എസ്ഡിപിഐ പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
Discussion about this post