കൊല്ലം: കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്ത് ഭാര്യയെ മര്‍ദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്‍മലയിലെ വീട് ആക്രമിച്ചത്. നീനുവിന്റെ മാതാവ് രഹ്നക്കും മര്‍ദനമേറ്റിട്ടുണ്ട്. രഹ്നയുടെ ഭര്‍ത്താവ് ചാക്കോ കേസിലെ പ്രധാന പ്രതിയാണ്. ചാക്കോ ജയിലിലാകാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കെവിന്‍ വധവുമായി ബന്ധപ്പെട്ട് ചാക്കോ, മകന്‍ ഷാനു ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post