കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ പ്രവര്‍ത്തകരായ ശാസ്താംകോട്ട ശൂരനാട് സ്വദേശികളായ ഷാനവാസ്, അജിഖാന്‍, നിസാമുദ്ദീന്‍, റിന്‍ഷാദ് മൈനാഗപ്പള്ളി സ്വദേശി അല്‍ അമീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയവരെ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ പ്രാദേശിക നേതാവായ ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശി ജബ്ബാറിനെ റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സൈനികനായ വിഷ്ണുവിന്റെ പുത്തൂരിലുള്ള വീടിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.
Discussion about this post