തിരുവനന്തപുരം: എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകരസംഘടനയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ നീക്കം. സിമിയുടെ നേതാക്കള്‍തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെയും നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുതലത്തില്‍ എസ്ഡിപിഐയുമായി ബന്ധമുണ്ടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്ത് സംഘടനയ്ക്ക് ഒളിത്താവളമുണ്ടെന്നും ഇവരെ ബോധപൂര്‍വം മാറ്റിനിര്‍ത്താന്‍ ശ്രമിക്കണമെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.
Discussion about this post