തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍. ഇവരുടെ അഭിഭാഷകനാണ് ഇക്കാര്യം മര്‍ദ്ദനമേറ്റ ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് ഗവാസ്‌കറും കുടുംബവും.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് മാപ്പ് പറയുന്നതിനായി എഡിജിപിയുടെ മകള്‍ ശ്രമം നടത്തിയത്. ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ച് ആശുപത്രിയിലായതിനു പിന്നാലെയാണ് ദാസ്യപ്പണി വിവാദം തുടങ്ങിയത്.
Discussion about this post