തിരുവനന്തപുരം: അദ്ധ്യാപകരുടെ അഭാവം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന്റെയോ മറ്റെന്തെങ്കിലും കാരണത്താലോ അദ്ധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കാതെ നോക്കണമെന്നും ആവശ്യമെങ്കില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കണമെന്നുമാണ് ഡയറക്ടര്‍ ഉത്തരവായിരിക്കുന്നത്. മേഖല ഉപഡയറക്ടര്‍മാര്‍ ഇക്കാര്യം നിരീക്ഷിച്ച് ഉറപ്പുവരുത്തണം.
മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ്, കെമിസ്ട്രി അദ്ധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവായത്.
Discussion about this post