തിരുവനന്തപുരം: ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി ഓരോ വര്‍ഷവും ഗ്രാമസഭയില്‍ പോയി അപേക്ഷ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവരെ സംബന്ധിക്കു കൃത്യമായ വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം. ഇതോടെ ശാരീരിക വെല്ലുവിളി നേരിടന്നു കുട്ടികള്‍ ഓരോ വര്‍ഷവും ഗ്രാമസഭയില്‍ പോയി അപേക്ഷ നല്‍കേണ്ട സാഹചര്യം ഒഴിവാകും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍ എന്നിവര്‍ക്ക് തദ്ദേശ ഭരണ വകുപ്പ് നിര്‍ദേശം നല്‍കി. സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ആവശ്യമായ തുക ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ഷവും കൃത്യമായി വിതരണം ചെയ്യണമെന്നും വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും അപേക്ഷിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിത വര്‍ഷങ്ങളിലേയ്ക്ക് ഒറ്റ അപേക്ഷയില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുതിന് നടപടി സ്വീകരിക്കണമെ് കമ്മീഷന്‍ ഉത്തരവായിരുു. എല്ലാ വാര്‍ഡ് അംഗങ്ങളും അവരവരുടെ പരിധിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കണമെും നിര്‍ദേശിച്ചിരുന്നു.
Discussion about this post