ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ശ്രീരാമായണ എക്‌സ്പ്രസ് തീവണ്ടി നവംബര്‍ 14ന് യാത്ര ആരംഭിക്കും. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഈ തീവണ്ടിയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. അയോധ്യ-രാമേശ്വരം-ശ്രീലങ്ക എന്നീ സ്ഥലങ്ങളാണ് ഇതില്‍ പ്രധാന കേന്ദ്രങ്ങള്‍. 16 ദിവസം നീളുന്ന തീവണ്ടിയാത്രയാണ് റെയിവേ നിശ്ചയിച്ചിട്ടുള്ളത്. മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 15120 രൂപയാണ് ഈടാക്കുന്നത്. എണ്ണൂറു പേര്‍ക്ക് ഒരേസമയം ശ്രീരാമായണ എക്സ്പ്രസില്‍ യാത്രാസൗകര്യമുണ്ട്.












