തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് വഴി കുവൈറ്റിലേക്ക് സൗജന്യമായി ഗാര്‍ഹിക തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു. ശമ്പളം 110 കുവൈറ്റ് ദിനാര്‍. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 30 നും 45 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട്, ഫുള്‍സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 16 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനു സമീപമുള്ള ഹെഡ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.norkaroots.net, ഫോണ്‍: 1800 4253939, 0471 233 33 39.
Discussion about this post