കോട്ടയം: ദേശീയപാത വികസനത്തില്‍ ജീവിതമാര്‍ഗ്ഗം നഷ്ടപ്പപ്പെടുന്ന വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പുനഃരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പ് പുരോഗമിക്കുമ്പോള്‍ വികസനത്തിന് വ്യാപാരികള്‍ എതിരല്ല. അതേസമയം വര്‍ഷങ്ങളായി ഉപജീവനം നടത്തിയിരുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്ന്് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
കടബാധ്യതയുള്ളവരും ജീവിതമാര്‍ഗ്ഗമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുമായ വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും, പുനരധിവാസവും നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ മൂലം കേരളത്തിലെ വ്യാപാരികള്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ്.
ദേശീയപാത വികസനത്തില്‍ ജീവിതമാര്‍ഗ്ഗം ഇല്ലാതാകുന്ന വ്യാപാരികള്‍ക്ക് നഷ്ടപ്പെടുന്ന ജീവിതമാര്‍ഗ്ഗത്തിന് പകരമായി പുതുതായി ഉപജീവനം കണ്ടത്തുന്നതിനു വേണ്ടി അര്‍ഹമായ നഷ്ടപരിഹാരവും, പുനഃരധിവാസവും നല്‍കാതെ പോലീസിനെ ഉപയോഗിച്ച് ബലാല്‍ക്കരമായി ഒഴിപ്പക്കാനാണ് നീക്കമെങ്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തില്‍ ശക്തമായി നേരിടുമെന്നും വിവിധ സമര മാര്‍ഗ്ഗങ്ങളിലേക്ക് കേരളത്തിലെ വ്യാപാരി സമൂഹം ഇറങ്ങാന്‍ നിര്‍ബ്ബന്ധിതരാകുമെന്നും സംസ്ഥാന ജന.സെക്രട്ടറി രാജു അപ്‌സര പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post