തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ സര്‍ക്കുലറിറക്കി. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.












