പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട മംഗലാപുരം സൂപ്പര്‍ ഡീലക്സ് സര്‍വീസ് ഓടിത്തുടങ്ങി. എം.എല്‍.എ വീണാ ജോര്‍ജ് ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അടുത്ത ശബരിമല സീസണിന് മുമ്പായി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴിയാണ് ബസ് മംഗലാപുത്ത് എത്തുക. രണ്ട് ബസുകളാണ് പത്തനംതിട്ടയില്‍ മംഗളുരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. ഒരു ബസ് വൈകിട്ട് നാലിന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുമ്പോള്‍ മംഗളുരുവില്‍ നിന്നും വൈകിട്ട് മൂന്നിന് പത്തനംതിട്ടയിലേക്ക് രണ്ടാമത്തെ ബസ് സര്‍വീസ് നടത്തും.
Discussion about this post