തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊന്മുടി ഡാമിന്റെ ഷട്ടര്‍ ഒരടി ഉയര്‍ത്തിയതായി കെഎസ്ഇബി അറിയിച്ചു. ഇടുക്കി ആനവിലാസത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗീകമായി തകരുകയും ചെയ്തു. ചോളച്ചുവട് സ്വദേശി സോമന്റെ വീടിനു മുകളിലാണ് മരം വീണത്.
Discussion about this post