തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിക്കാന്‍ നേതൃത്വം തീരുമാനമെടുത്തത്. കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ രാമായണ മാസം ആചരിക്കുന്നതിനെതിരേ നേരത്തേ രംഗത്തെത്തിയിരുന്നു. കെപിസിസിയുടെ നിയന്ത്രണത്തിലുള്ള വിചാര്‍ വിഭാഗമാണ് രാമായണമാസം ആചരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. പരിപാടി റദ്ദാക്കാന്‍ നിര്‍ദേശിച്ചതായും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ അറിയിച്ചു.
Discussion about this post