തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനു റിക്കാര്‍ഡ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 19 പൈസ വര്‍ധിച്ച് 80.08 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 18 പൈസ വര്‍ധിച്ച് 73.43 രൂപയിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണു കൂടിയത്. കൊച്ചിയില്‍ പെട്രോളിനു ലിറ്ററിന് 19 പൈസ വര്‍ധിച്ച് 78.68 രൂപയിലും ഡീസല്‍ ലിറ്ററിന് 18 പൈസ വര്‍ധിച്ച് 72.04 രൂപയിലുമെത്തി. കോഴിക്കോടും ഇതേ വിലവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വില കോട്ടയത്ത് 79.12 രൂപയും പത്തനംതിട്ടയില്‍ 79.47 രൂപയും ഇടുക്കിയില്‍ 79.76 രൂപയുമായി. ഡീസല്‍ കോട്ടയത്ത് 72.55 രൂപയും പത്തനംതിട്ടയില്‍ 72.87 രൂപയും ഇടുക്കിയില്‍ 73.09 രൂപയുമായിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയതോടെയാണു ഓരോ ദിവസവും വില വര്‍ധിപ്പിച്ച് സര്‍വകാല റിക്കാര്‍ഡിലെത്തിച്ചത്.
Discussion about this post