ഹൈദരാബാദ്: ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തിരുപ്പതി ക്ഷേത്രം ആഗസ്റ്റ് 11 മുതല്‍ 16 വരെ അടച്ചിടും. ചരിത്രത്തിലാദ്യമായിട്ട് ഈ തീരുമാനമെന്ന് ക്ഷേത്രക ഭാരവാഹികള്‍ അറിയിച്ചു. ആചാരവിധിപ്രകാരമുള്ള ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ദര്‍ശനം ഈ കാലയളവില്‍ നിറുത്തുന്നത്. ഈ ദിവസങ്ങളില്‍ മല കയറാനോ ദര്‍ശനം നടത്താനോ സാധിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഇത് അസാധ്യമായിത്തീര്‍ന്നു. ആദ്യകാലത്ത് തിരക്ക് നിയന്ത്രിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അടുത്ത മാസം പത്തിന് വൈകിട്ടോടെ നട അടയ്ക്കും. ക്ഷേത്രത്തിനകത്തും നഗരത്തിലും ശുചീകരണം നടത്തിയതിന് ശേഷം പതിനേഴിന് വെളിപ്പിന് ക്ഷേത്രം തുറന്നു ദര്‍ശനം ഒരുക്കും. ഒരു ദിവസം ഒരു ലക്ഷം പേരാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്.
Discussion about this post