ന്യൂഡല്‍ഹി: ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പിന്തുണച്ച് ദക്ഷിണേന്ത്യന്‍ സിനിമ താരം രജനീകാന്ത് രംഗത്തെത്തി.
ലോക്സഭക്കൊപ്പം നിയമസഭതെരഞ്ഞെടുപ്പുകളും നടത്തുന്നതിലൂടെ പണവും സമയവും ലാഭിക്കാനാകുമെന്ന് രജനീകാന്ത് ചെന്നൈയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളോട് അഭിപ്രായമാരാഞ്ഞിരുന്നു .
താന്‍ രൂപം നല്‍കിയ പാര്‍ട്ടി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ-സേലം എട്ടുവരി പുതിയ പാതയുടെ നിര്‍മ്മാണത്തിനും അദ്ദേഹം തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.
Discussion about this post