അമ്പലപ്പുഴ: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നീര്‍ക്കുന്നം മാധവ മുക്കില്‍ കപ്പല്‍ തീരത്തടിഞ്ഞു. അബുദാബിയുടെ അല്‍ അഫ്താന്‍-10 കപ്പലാണ് തീരത്തടിഞ്ഞത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കപ്പലിലെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും എന്താണ് കപ്പലിലെന്നതു സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ല. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പോലീസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Discussion about this post