കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ആണ് പിടിയില്‍. ക്യാമ്പസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ല പ്രസിഡന്റ് കൂടിയാണ് ഇയാള്‍. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആവശ്യപ്രകാരമാണ് മറ്റു പ്രതികള്‍ ക്യാമ്പസിനുള്ളിലെത്തിയത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post