ന്യൂഡല്‍ഹി: പുതിയ 100 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് പുതിയ നോട്ടുകള്‍.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ ഒപ്പോടുകൂടിയവയാണ് പുതിയ നോട്ടുകള്‍. ഗുജറാത്തിലെ പത്താനിലെ ചവിട്ടുപടിയുള്ള കിണറായ റാണി കി വാവിന്റെ ചിത്രത്തോടെയാണ് പുതിയ നോട്ടുകള്‍ ഇറക്കിയിരിക്കുന്നത്. ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നമ്പര്‍ പാനലുകളില്‍ ‘E’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post