ന്യൂഡല്‍ഹി: ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് വനിതാ ശിശു ക്ഷേമ മന്ത്രാലയം റദ്ദാക്കി. രണ്ട് മാസത്തിനിടെ 70 തോളം പരാതികള്‍ കമ്മിറ്റിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുടുംബത്തെ ഉപേക്ഷിച്ച് നാടുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയവും,വിദേശകാര്യ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പ്രത്യേക സമിതി രൂപികരിച്ചിരുന്നു.
പരാതി അറിയിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. ഇതിനായി വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയത്തിന് കൈമാറാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post