കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാ. ജോണ്‍സണ്‍ വി മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കേസിലെ മൂന്നാം പ്രതിയായ ജോണ്‍സണ്‍ വി മാത്യുവിന് ജാമ്യം അനുവദിച്ചത്. കേസിലെ 2-ാം പ്രതി ഫാ. ജോബ് മാത്യുവും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
കുമ്പസാര രഹസ്യം വെളിപ്പെുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയായ ഫോ. ജോണ്‍സണ്‍ വി മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക, ആഴ്ച്ചയില്‍ 2 ദിവസം അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുക തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഫാ. ജോണ്‍സണ്‍ വി മാത്യുവുനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് ആസൂത്രിതമാണെന്നുമായിരുന്നു വൈദികന്‍ കോടതിയില്‍ വാദിച്ചത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഫാ. ജോണ്‍സണ്‍ വി മാത്യുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Discussion about this post