ന്യൂഡല്‍ഹി: സുപ്രീം കോടതി നടപടികളും തത്സമയ സംപ്രേക്ഷണത്തിലേക്ക്. പരീക്ഷണ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് അറ്‌റോണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു. അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ തത്സമയ സംപ്രക്ഷണത്തിന്റെ മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം പരമ്പരാഗത ശൈലി തിരുത്തുന്ന വിപ്ലവകരമായ ചുവട് വയ്പ്പിന്. പ്രധാന കോടതികളുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായ് ഉടന്‍ ഇന്ത്യമാറും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിയ്ക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് ഇതുമായ് ബന്ധപ്പെട്ട ഹര്‍ജ്ജി സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് ഇന്നറിയിച്ചു.കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ കേന്ദ്രനയം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് കോടതിയിലെ ഭരണ ഘടന ബെഞ്ചിന്റെ നടപടികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സംപ്രേക്ഷണം ചെയ്യാം എന്നതാണ് ആദ്യ നിര്‍ദ്ദേശം. ഇത് മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തില്‍ സംപ്രേക്ഷണം നടത്തും. ഇത് വിജയകരമാണെങ്കില്‍ രണ്ടാം ഘട്ടമായ് സുപ്രീംകോടതിയുടെ മറ്റ് ബഞ്ചുകളിലെ നടപടികളും സമയബന്ധിതമായ് തത്സമയ സംപ്രേക്ഷണം ചെയ്യും . തത്സമയ സംപ്രേക്ഷണത്തിനായി ഹര്‍ജി നല്‍കിയ ഇന്ദിരാ ജയ്‌സിങ്ങുമായി ചര്‍ച്ചനടത്തി അടുത്ത ദിവസം തന്നെ മാര്‍ഗരേഖ അന്തിമമാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Discussion about this post