തിരുവനന്തപുരം: ലോറി സമരം ശക്തമായതോടെ സംസ്ഥാനത്ത് പഴം, പച്ചക്കറി വില കുതിച്ചുയര്‍ന്നു. അന്യസംസ്ഥാനത്തു നിന്നുള്ള പഴം, പച്ചക്കറി ലോറികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ കാരണം. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ എത്തുന്നത്. അതിനാല്‍ സമരം തുടരുകയാണെങ്കില്‍ അവശ്യസാധനങ്ങള്‍ക്ക് ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത.
സംസ്ഥാനത്തെത്തുന്ന പച്ചക്കറിയില്‍ അധികവും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും കിലോയ്ക്ക് 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് പ്രധാനമായും വില കുതിച്ചുയരുന്നത്.
Discussion about this post