കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ദേവസ്വം ബോര്‍ഡ്. ഓരോ സമുദായത്തിനും വ്യത്യസ്ത ആചാരങ്ങളാണ് നിലനില്‍ക്കുന്നത്. 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ ശക്തമായി അനുകൂലിക്കുന്നവരാണ്. പുതിയ ഭരണസമിതിക്കും നിലപാടില്‍ മാറ്റമില്ലെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി പറഞ്ഞു.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഭരണഘടന ധാര്‍മികതക്ക് എതിരാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. പ്രത്യേക പ്രായത്തിലുള്ളവരെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
Discussion about this post