തിരുവനന്തപുരം: അഖിലഭാരത നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് നാരായണീയസത്രം 28ന് ശനിയാഴ്ച രാവിലെ 9 മുതല്‍ തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ. ലെയിനിലുള്ള സംസ്‌കൃതി ഭവനില്‍ ആരംഭിക്കും.
മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിയുടെ ശ്രീമന്നാരായണീയത്തിലെ നൂറ് ദശകങ്ങള്‍ കേരളത്തിലെ പ്രശസ്തരായ നൂറ് ആചാര്യന്മാര്‍ വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തുന്ന സത്രത്തിന്റെ ഉദ്ഘാടനം സമിതിയുടെ മുഖ്യാചാര്യന്‍ കെ. ഹരിദാസ്ജി 27ന് വൈകുന്നേരം 3ന് നിര്‍വഹിക്കും.
പ്രൊഫ. ടി.പത്മകുമാരി മുഖ്യ യജ്ഞാചാര്യയായി നടക്കുന്ന സത്രത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണവും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 8ന് സത്രം സമാപിക്കും.
Discussion about this post