ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടില്‍ സഹായവുമായി മില്‍മയും. കേരള ക്ഷീര സഹകരണ വിപണന സംഘവും തിരുവനന്തപുരം മേഖലാ ക്ഷീരോല്‍പ്പാദന യൂണിയനും ചേര്‍ന്നാണ് സഹായം നല്‍കുന്നത്. ഭക്ഷ്യ വസ്തുക്കളും കാലിത്തീറ്റയുമുള്‍പ്പെടെ അഞ്ച് ലക്ഷം രൂപയുടെ അവശ്യവസ്തുക്കള്‍ ജില്ല ഭരണകൂടത്തിന് കൈമാറി.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം യൂണിയന്‍ മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് കളക്ടര്‍ എസ്.സുഹാസിന് മില്‍മയുടെ സഹായം കൈമാറി. ചടങ്ങില്‍ മില്‍മ എം.ഡി ഡോ.പി.പുകഴേന്തി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കരുമാടി മുരളി, ഡോ.സദാശിവന്‍ പിള്ള, മാര്‍്ക്കറ്റിങ് മാനേജര്‍ സത്യനാരായണന്‍, ആലപ്പുഴ ഡയറി മാനേജര്‍ ഫിലിപ്പ് തോമസ്, മില്‍മ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post